വിദ്വേഷ പരാമര്‍ശം; ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്

വിദ്വേഷ പരാമര്‍ശം; ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്
ബെംഗളുരു| വിദ്വേഷ പരാമര്‍ശം നടത്തിയതിന് ബെംഗളൂരു സൗത്തിലെ ബി.ജെ.പി എം.പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് പോലീസ്. മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് ഹലസൂരു ഗേറ്റ് പോലീസ് കേസെടുത്തത്. ബെംഗളുരുവില്‍ ബാങ്ക് കൊടുക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ വെച്ചതിന് കടയുടമയെ ആറുപേര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചശേഷമുള്ള പരാമര്‍ശങ്ങളാണ് കേസിനാസ്പദം.

കാമ്പയിന്‍ എഗൈന്‍സ്റ്റ് ഹേറ്റ് സ്പീച്ച് എന്ന സംഘടന തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്‌ലയിങ് സ്‌ക്വാഡ് സംഘത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ്‌ കേസെടുത്തത്. തേജസ്വി സൂര്യയുടെ പരാമര്‍ശങ്ങള്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുക, മനഃപൂര്‍വം വിദ്വേഷ പ്രവൃത്തികളില്‍ ഏര്‍പ്പെടുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Previous Post Next Post