ചാലിശേരി അങ്ങാടിയുടെ അടയാളമായിരുന്ന നിലംപതി വെള്ളക്കെട്ടിന് പരിഹാരമായി
കഴിഞ്ഞ ഒരുനൂറ്റാണ്ടിനപ്പുറം വാണിജ്യ – വ്യവസായ – അടക്കാ കേന്ദ്രമായിരുന്ന അങ്ങാടിയുടെ ഒരു അടയാളമായിരുന്നു നിലംപതി. മഴ ശക്തമായാല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട് വഴി ഇടവഴിയിലൂടെ ശക്തമായ വെള്ളം നിലംപതി വഴിയാണ് കല്ലുപുറം പാടത്തേക്ക് പോയിരുന്നത്. നിലംപതിയിലെ ശക്തമായ ഒഴുക്കും വെള്ളക്കെട്ടും വിദ്യാര്‍ത്ഥികള്‍ കാല്‍നട – വാഹനയാത്രക്കാര്‍ക്കും ദുരിതവും ഭീഷണിയുമായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു നിലംപതി ഉയര്‍ത്തുക എന്നത്. ആരോഗ്യ – വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ വാര്‍ഡ് മെമ്പര്‍ ആനി വിനു അവതചരിപ്പിച്ച പ്രൊജക്ടിന്റെ ഭാഗമായാണ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. 29 മീറ്റര്‍ പാത ഒരു ലക്ഷത്തി അറുപത്തിയെട്ടായിരം രൂപ ചിലവില്‍ ഉയര്‍ത്തി സിമന്റ് ഇഷ്ടിക പതിച്ച് ഇരുവശവും കോണ്‍ക്രീറ്റും ചെയ്തു. പണി പൂര്‍ത്തിയായ പാതഗതാഗതത്തിന് തുറന്ന് കൊടുത്തു. സഞ്ചാരയോഗ്യമായ പാത കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഉപകാരപ്രദമായി.