ഏകദിന പണിമുടക്ക്; എ.കെ.ജി.സി.എ ചാവക്കാട് ട്രഷറിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു
ചാവക്കാട്: സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഓൾ കേരള കോൺട്രാക്റ്റേഴ്‌സ് അസോസിയേഷൻ ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പണിമുടക്ക് നടത്തി. ചാവക്കാട് ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധം മുൻ ജില്ല പ്രസിഡന്റ് പാവു ജോസഫ് ഉദ്ഘാടനം ചെയ്തു. ഫിറോസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. പി സുനിൽ, പി.പി സുനിൽ കുമാർ, സന്തോഷ് ജാക്ക് , എം.എം സുനിൽകുമാർ, ടി.എച്ച് റഹിം എന്നിവർ സംസാരിച്ചു.