കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഈ വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്.
സുര്‍ജിത് സിംഗ് യാദവ് എന്നയാളാണ് കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കെജ് രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനുള്ള നിയമ തടസ്സം എന്താണെന്ന് പരാതിക്കാരനോട് കോടതി ചോദിച്ചു.