ഇടതുപക്ഷ ജനാധിപത്യ മുന്നണി കടവല്ലൂർ നോർത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കെ. രാധാകൃഷ്ണൻ്റെ വിജയം സുനിശ്ചിതമാക്കുന്നതായി കടവല്ലൂർ കല്ലുംപുറം സെൻ്ററിൽ നടത്തിയ കൺകൺവെൻഷൻ സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സി. പി. ഐ കടവല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
നോർത്ത് കമ്മിറ്റി സെക്രട്ടറി കെ.സി അജിത്ത്കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ സി.പി.ഐം നേതാക്കളായ കെ. കൊച്ചനിയൻ, പി. ഐ രാജേന്ദ്രൻ, എം.എൻ മുരളിധരൻ, പത്മം വേണുഗോപാൽ, പി.കെ വിശ്വംഭരൻ, എൻ സി പി യുടെ പി.വി. ലീല , സി.പി.ഐയുടെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് പി ഐ രാജേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. തെരഞ്ഞെടുപ്പ് വിജയനായി കെ എം മണികണ്ഠൻ ചെയർമാനായി 201 കമ്മറ്റി രൂപീകരിച്ചു.