യു.ഡി.എസ്.എഫ് പൊന്നാനി പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമദാനീയം സംഘടിപ്പിച്ചു

യു.ഡി.എസ്.എഫ് പൊന്നാനി പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമദാനീയം സംഘടിപ്പിച്ചു
പൊന്നാനി:യു.ഡി.എസ്.എഫ് പൊന്നാനി പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിയ്യം പാർക്കിൽ സംഘടിപ്പിച്ച സമദാനീയം കേരള പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ പൊന്നാനി ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ എം.പി. അബ്‌ദുസ്സമദ്‌ സമദാനിയുടെ ഇടപെടലുകളെയും പ്രതിഭാധനത്തെയും ചർച്ച ചെയ്യുന്നതായിരുന്നു സമദാനീയം.ബഹുഭാഷാ പണ്ഡിതനും ഉജ്ജ്വല വാഗ്‌മിയുമായ സമദാനിയുടെ പാലമെന്ററി ഇടപെടലുകൾ പലഘട്ടങ്ങളിലും നിർണായകമായിരുന്നെന്ന് മുഖ്യ പ്രഭാഷണത്തിൽ ടി.എൻ. പ്രതാപൻ എം.പി.അഭിപ്രായപ്പെട്ടു. പൊന്നാനി, തൃത്താല, തവനൂർ നിയോജകമണ്ഡലങ്ങളിൽ നിന്നായി എഴുന്നൂറോളും വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.എം.എസ്.എഫ് സംസ്ഥാന ട്രഷറർ അശ്ഹർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്‌ദുൾ ഹമീദ് എം.എൽ.എ,എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് മെമ്പർ വി.കെ.എം. ഷാഫി എന്നിവർ പ്രസംഗിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ,കൺവീനർ അഷ്‌റഫ് കോക്കൂർ, പി എം എ ഷമീർ പി.പി. യൂസഫലി, ഷംസു കല്ലാട്ടയിൽ,സൈത് മുഹമ്മദ് തങ്ങൾ,സി.എം. യൂസഫ്, അഡ്വ. എ.എം. രോഹിത്ത്, ഇ.പി. രാജീവ്, അഹമ്മദ് ബാഫഖി തങ്ങൾ, മുസ്തഫ വടമുക്ക്, ഷമീർ ഇടിയാട്ടയിൽ,അഡ്വ.പി. ഇ. സജൽ, കണ്ണൻ നമ്പ്യാർ, ശറഫുദ്ധീൻ പിലാക്കൽ,മുസ്തഫ തങ്ങൾ തൃത്താല,ഐ.പി. ജലീൽ, കെ.സി. ശിഹാബ്,നബീൽ നൈതല്ലൂർ, ഷബീർ ബിയ്യം, അഡ്വ. കെ. എ. ബക്കർ തുടങ്ങിയവർ സംബന്ധിച്ചു.യു.ഡി.എസ്.എഫ് നേതാക്കളായ പി.എ. ജവാദ്, അഡ്വ. തൊഹാനി, കെ.എൻ. ഹക്കീം തങ്ങൾ,ഹസൈനാർ നെല്ലിശ്ശേരി, റാഷിദ് കോക്കൂർ, അമീൻ റാഷിദ്, ഫർഹാൻ ബിയ്യം, എ.വി. നബീൽ, റഷീദ് പുതുപൊന്നാനി,സിയാദ് പള്ളിപ്പടി,ശരത്ത് മേനോക്കി, റിയാസ് അത്താണി, യാസീൻ എടപ്പാൾ, മുനീർ പാലപ്പെട്ടി, ശരീഫ് മട്ടിൽ, ആരതി പ്രതീപ്, അഹ്റാസ് പാലപ്പെട്ടി, സൽമാൻ മാറഞ്ചേരി, ഉവൈസ് പൊന്നാനി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post