ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ, മനുഷ്യരെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാട്ടകാമ്പാൽ ഡി വൈ എഫ് ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ചിറക്കൽ സെൻ്ററിൽ എത്തി സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ കാട്ടകാമ്പാൽ മേഖല സെക്രട്ടറി ലെനിൻ വി എസ് സ്വാഗതം പറഞ്ഞു. സി പി ഐ എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം ടി സി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഷെറിൻ സി ഷാജൻ അദ്ധ്യക്ഷത വഹിച്ചു. കാട്ടകാമ്പാൽ ലോക്കൽ സെക്രട്ടറി വി കെ ബാബുരാജൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖല ട്രഷറർ അനുമോൻ സി തമ്പി, ജോയിൻ സെക്രട്ടറി അനേക് എം വി, മേഖല കമ്മറ്റിയംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.