കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തം ആഘോഷം അരങ്ങേറും

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തം ആഘോഷം അരങ്ങേറും
കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവബലി ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തം ആഘോഷം അരങ്ങേറും. രാവിലെ 9.30ന് ഉത്സവത്തിന്റെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നായ ഭക്തജനങ്ങള്‍ കാണിക്കയിട്ട് തൊഴുന്ന മാതൃ ബലിക്കലില്‍ ബലി തൂവുന്ന ചടങ്ങ് ആരംഭിക്കും. ഉത്സവബലിക്ക് എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ അറിയിച്ചു.
Previous Post Next Post