എരുമപ്പെട്ടി:എരുമപ്പെട്ടി പഞ്ചായത്തിലെ ആറാം വാർഡിൽ നെല്ലുവായ് മങ്ങാട് പള്ളിമേപ്പുറം പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന കരിങ്കൽ ക്വാറിക്കെതി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചു.കണ്ണൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് അനധികൃതമായി കരിങ്കൽ ക്വാറി
പ്രവർത്തിച്ചുവന്നിരുന്നത്. ഇതിനെതിരെ ബിജെപി എരുമപ്പെട്ടി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുട്ടഞ്ചേരിയുടെ നേതൃത്വത്തിൽ വില്ലേജ് അധികൃതർക്ക് പരാതി നല്കിയിരുന്നു. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിക്കുകയും ക്വാറി ക്കെതിരെ സ്റ്റോപ്പ്മെമ്മോ പുറപ്പെടുവിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ നാളിതുവരെയായിട്ടും സ്റ്റോപ്പ് മെമ്മോ നല്കിയില്ല.വില്ലേജ് ഉദ്യോഗസ്ഥർ വൻ തുക കൈക്കൂലി കൈപ്പറ്റിയാണ് അനധികൃത ക്വാറിക്കെതിരെ നടപടിയെടുക്കാത്തതെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആരോപിച്ചു. തുടർന്ന് കുന്നംകുളം തളസിൽദാർക്കു പരാതി നല്കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടർന്ന് നെല്ലുവായ് വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കുന്നംകുളം തഹസിൽദാരുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചു.കുത്തിയിരുപ്പ് സമരത്തിൽ രാജേഷ് കുമാറിനെ കൂടാതെ ഐടി സെൽ കൺവീനർ വിഷ്ണു അമ്പാടി, ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്മിനീഷ് കോട്ടപ്പുറം, ശിവശങ്കരൻ കോട്ടപ്പുറം തുടങ്ങിയവർ പങ്കെടുത്തു