ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി മാറ്റം ഇന്ന് നടക്കും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി മാറ്റം ഇന്ന് നടക്കും. ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരി മധുസൂദനന്‍ നമ്പൂതിരി ഇന്ന് രാത്രി ചുമതല ഏല്‍ക്കും. അത്താഴപ്പൂജ കഴിഞ്ഞാല്‍ നിലവിലെ മേല്‍ശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ക്കൂട്ടം വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച് ഊരാളന് കൈമാറും. അദ്ദേഹം ഇത് പുതിയ മേല്‍ശാന്തിയെ ഏല്‍പിക്കും. പുതിയ മേല്‍ശാന്തി നാളെ മുതല്‍ 6 മാസക്കാലം ക്ഷേത്രത്തിനകത്തു തന്നെ താമസിച്ചു പുറപ്പെടാശാന്തിയായി പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കും. മേല്‍ശാന്തി മാറ്റമായതിനാല്‍ ഇന്നു രാത്രി വിളക്കെഴുന്നള്ളിപ്പ് ഉണ്ടാകില്ല.