കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ ചട്ടുകമാക്കിയെന്ന ആരോപണങ്ങള്‍ തള്ളി നരേന്ദ്രമോദി

കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ ചട്ടുകമാക്കിയെന്ന ആരോപണങ്ങള്‍ തള്ളി നരേന്ദ്രമോദി
ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ ചട്ടുകമാക്കിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. ഇ ഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കമ്പനികളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് കൈപ്പറ്റിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് മോദിയുടെ മറുപടി. ഇ ഡിയെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആയുധമാക്കി മാറ്റുന്നുവെന്ന ആരോപണങ്ങളും ശക്തമായിരുന്നു.

ഇ ഡിക്ക് അഴിമതി തടയണമെന്ന നിര്‍ദേശം മാത്രമാണ് നല്‍കിയെതന്നും അന്വേഷണ ഏജന്‍സിയെ ചട്ടുകമാക്കിയിട്ടില്ലെന്നും മോദി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്താണ് ഇഡി ഇതിനോടകം പിടിച്ചെടുത്തത്. തന്നെ ഇഡിയുടെ പേരില്‍ ആക്ഷേപിക്കുന്നത് അഴിമതിക്കാരാണെന്നും നരേന്ദ്ര മോദി ആരോപിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനിടയിലാണ് ഇ ഡി ആരോപണങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ആദ്യമായാണ് ആരോപണത്തിന് മോദി മറുപടി നല്‍കുന്നത്.

സത് രണം മുന്‍നിര്‍ത്തിയാണ് ജനങ്ങളിലേക്ക് പോകുന്നത്. രാജ്യം പുതിയ റെക്കോര്‍ഡുകള്‍ വികസനത്തില്‍ സൃഷ്ടിക്കുന്നു. പ്രതിപക്ഷത്തിന്റെ ഭിന്നിപ്പിക്കല്‍ നിലപാട് ജനങ്ങള്‍ അംഗീകരിക്കില്ല. മൂന്നാം അവസരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്രതിപക്ഷത്തിന്റെ എഴുപത് വര്‍ഷത്തെ ഭരണത്തിന്റെ വിടവുകള്‍ നികത്തിയെന്നും നരേന്ദ്ര മോദി പറഞ്ഞു.
Previous Post Next Post