വലിയ നോമ്പിനോടനുബന്ധിച്ചുള്ള സുവിശേഷ യോഗം സമാപിച്ചു

വലിയ നോമ്പിനോടനുബന്ധിച്ചുള്ള സുവിശേഷ യോഗം സമാപിച്ചു

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ വലിയ നോമ്പിനോടനുബന്ധിച്ചുള്ള സുവിശേഷ യോഗം സമാപിച്ചു. സന്ധ്യാ പ്രാർത്ഥന, ഗാന ശൂശ്രൂഷ, വചന പ്രഘോഷണം, സ്തോത്ര കാഴ്ച, സമാപന പ്രാർത്ഥന തുടർന്ന് അത്താഴ സദ്യ എന്നിവ ഉണ്ടായിരുന്നു. ഫാ. ബിജു മുങ്ങാംകുന്നേൽ, ഫാ. ഡിൽജോ ഏലിയാസ് കൂരൻ, ഫാ. യൽദോ ജോയ് മഴുവഞ്ചേരി പറമ്പത്ത് എന്നീ വൈദീകർ വചനപ്രഘോഷണം നടത്തി. മൂന്ന് ദിനങ്ങളിലായി 72 മണിക്കൂർ നേരവും പ്രാർത്ഥന കൂടാരം ഉണ്ടായിരുന്നു. സുവിശേഷ യോഗത്തിന് വികാരി ഫാ. ബേസിൽ കൊല്ലാർമാലി, കൈക്കാരൻ സോജൻ കെ ജെ, സെക്രട്ടറി രാജീവ് പി ഡേവിഡ്, ജോയിൻ സെക്രട്ടറി ജിജോ ജോർജ്ജ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.


Previous Post Next Post