ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന പട്ടികജാതി വിഭാഗത്തിലെ 60 വയസ്സ് കഴിഞ്ഞവർക്കുള്ള പദ്ധതിയിൽ വകയിരുത്തിയ 174000/-രൂപയിൽ നിന്നും ഒന്നാം ഘട്ടമായി 31 പേർക്ക് കട്ടിൽ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് അംബേദ്കർ ഹാളിൽ വൈസ് പ്രസിഡണ്ട് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ നടന്ന കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ നിർവ്വഹിച്ചു.അസിസ്റ്റന്റ് സെക്രട്ടറി എ.എസ്.സജീഷ്കുമാർ പദ്ധതി വിശദീകരണം നടത്തി.ക്ഷേമകാര്യ സ്ഥിരം ചെയർപേഴ്സൺ നിഷ അജിത്കുമാർ,പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ശിവാസ്,റംല വീരാൻകുട്ടി,ഷഹന അലി,ഫാത്തിമത് സിൽജ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,റഷീദ് പണിക്കവീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജനറൽ വിഭാഗത്തിൽ പെട്ടവർക്കുള്ള കട്ടിലുകളും,പട്ടികജാതി വിഭാഗത്തിൽ പെട്ട വയോജനങ്ങൾക്കുള്ള രണ്ടാംഘട്ട കട്ടിൽ വിതരണവും അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ പറഞ്ഞു.