തൊഴിയൂർ പള്ളിയിൽ ഉയർപ്പ് തിരുന്നാൾ ആഘോഷിച്ചു

തൊഴിയൂർ പള്ളിയിൽ ഉയർപ്പ് തിരുന്നാൾ ആഘോഷിച്ചു
അഞ്ഞൂർ:തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ഇടവക ദേവാലയത്തിൽ കർത്താവിന്റെ ഉയർപ്പിനെ അനുസ്മരിച്ചു കൊണ്ട് ഈസ്റ്റർ ആഘോഷിച്ചു. പുലർച്ചെ 3.30 നു ഉയർപ്പ് ശുശ്രുഷയും തുടർന്നു വിശുദ്ധ കുർബ്ബാനയും, അങ്ങാടി ചുറ്റിയുള്ള റാസയും ഉണ്ടായിരുന്നു. ശുശ്രുഷകൾക്ക് സഭ മേലധ്യക്ഷൻ അഭിവന്ദ്യ സിറിൽ മാർ ബെസ്സെലിയോസ്‌ മെത്രാപോലീത്താ മുഖ്യകർമികത്വം വഹിച്ചു.വിശുദ്ധ കുർബ്ബാനക്ക് ശേഷം അഭിവന്ദ്യ മെത്രാപോലീത്താ ഈസ്റ്റർ സന്ദേശം നൽകി. ഫാ. വർഗീസ് വാഴപ്പിള്ളി , ഡീക്കൻ സ്റ്റെഫാനോ പുലിക്കോട്ടിൽ എന്നിവർ സഹകാർമികരായി
ഇടവക സെക്രട്ടറി വിവേക് വടക്കൻ, ട്രഷറർ ബിനീഷ് ചെമ്മണൂർ എന്നിവർ അടങ്ങിയ ഇടവക കമ്മിറ്റി നേതൃത്വം നൽകി
Previous Post Next Post