എൽ ഡി എഫ് ആലത്തൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണൻ പന്നിത്തടത്ത് പര്യടനം നടത്തി
എരുമപ്പെട്ടി : ആലത്തൂര്‍ ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്‍ പന്നിത്തടം സെൻട്രറിൽ സന്ദര്‍ശനം നടത്തി.സി പി എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വ.കെ.എം നൗഷാദ്,സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ എന്നിവർ ഷോള്‍ അണിയിച്ച് സ്വീകരിച്ചു.എല്‍.ഡി.എഫ് നേതാക്കളായ സബീൽ തങ്ങൾ, ഷംസുദീൻ കാരേങ്ങൽ, മുരളി ഇ.എസ്, ടി.പി ജോസഫ്, വി. ശങ്കരനാരായണൻ, പി.എ ഉണ്ണികൃഷ്ണൻ, സുഗിജ സുമേഷ്, ഷീജ മണി,റജുല അബ്ദുൾവഹാബ്, കടങ്ങോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ ശശിധരൻ, ടെസ്സി ഫ്രാൻസിസ്, സിമി കെ.ആർ, ടി.പി ലോറൻസ്, പി.എ മുഹമ്മദ്കുട്ടി, ടി. അരവിന്ദാക്ഷൻ, ഹമീദ് പന്നിത്തടം എന്നിവര്‍ പങ്കെടുത്തു. എ.സി.മൊയ്തീന്‍ എം.എല്‍.എ, ഏരിയ കമ്മറ്റിസെക്രട്ടറിഡോ.കെ.ഡി.ബാഹുലേയന്‍, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, ജില്ല പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ മണി, ലളിത ഗോപി, എൽ.ഡി.എഫ് കുന്നംകുളം നിയോജകമണ്ഡലം കൺവീനർ എം.എന്‍.സത്യന്‍ .ഹിരൺ എയ്യാൽ .അനുഷ് സി മോഹൻ .രണേഷ് മരണത്തംകോട് .ബബിൻ പന്നിത്തടം തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.