പനയ്ക്കൽ കന്യക മഹേശ്വരി ക്ഷേത്രോത്സവം

പനയ്ക്കൽ കന്യക മഹേശ്വരി ക്ഷേത്രോത്സവം

ചാവക്കാട് : മണത്തല പനയ്ക്കൽ കന്യക മഹേശ്വരി ക്ഷേത്രോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി പേരകത്ത് ബാലചന്ദ്രൻ മുഖ്യകാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് ക്ഷേത്രത്തിൽ പഞ്ചവാദ്യത്തോടും ആനയോടും കൂടി എഴുന്നള്ളിപ്പ് നടന്നു. കരിങ്കാളി, ചെണ്ടമേളം, പഞ്ചവാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ വൈകീട്ട് കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ദീപാരാധന, കേളി, അത്താഴപൂജ, തായമ്പക, താലംവരവ് എന്നിവ ഉണ്ടായി.

ഉച്ചയ്ക്കും വൈകീട്ടും അന്നദാനവുമുണ്ടായി. ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് വിശ്വനാഥൻ മരയ്ക്കാത്ത്, സെക്രട്ടറി ഷമ്മി പനയ്ക്കൽ, ട്രഷറർ പനയ്ക്കൽ സുനിൽ, മാനേജർ ജയരാജൻ, രക്ഷാധികാരികളായ ബാലകൃഷ്ണൻ, വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post