നിലത്തിലെ വിളവ് പൂർത്തിയായിട്ടു കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിൽ കൃഷിയിടത്തിലെ കർഷകൻ

നിലത്തിലെ വിളവ് പൂർത്തിയായിട്ടു കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിൽ കൃഷിയിടത്തിലെ കർഷകൻ
പെങ്ങാമുക്ക് ചെറുവള്ളി പുഴ നമ്പരപടവ് പുഞ്ചകൃഷി സംഘത്തിൽ പെട്ട എൺമ്പത്തിയഞ്ച് ഏക്കർ നെൽ കൃഷി പണിത് വിളവെടുപ്പ് പൂർത്തീകരിച്ചു. അതിൽ നൗഫൽ എന്ന കർഷകൻ്റെ രണ്ട് ഏക്കർ അറുപത്തിരണ്ട് സെൻ്റിൽ എൺമ്പത് സെൻ്റ് നിലത്തിലെ വിളവ് പൂർത്തിയായിട്ടു കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കേരള വാട്ടർ അതോററ്റിയുടെ കുന്നംകുളം ഡിവിഷൻ്റെ അനാസ്ഥ മൂലം വാട്ടർ അതോററ്റിയുടെ കുടിവെള്ള പൈപ്പ് ലൈനിൽ നിന്ന് വളരെയധികം വെള്ളം ലീക്കായി മേൽ പറഞ്ഞ കർഷകൻ്റെ വിളവ് പൂർത്തികരിച്ചിട്ടും വെള്ളം ഒഴുകുന്നതാണ് കാരണം. നിരന്തരമായി രേഖാ മൂലവും ഫോണിൽ കൂടിയും അധികൃതരെ കൃത്യമായി അറിയിച്ചിട്ടുള്ളതാണ്. വിളവ് കൊയ്തെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ കർഷകന് വലിയൊരു നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തരമായി ഗവൺമെൻ്റ് തലത്തിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നമ്പരപടവ് സെക്രട്ടറി രവി സി സി, ബാബുരാജ് എന്നിവർ പറഞ്ഞു.
Previous Post Next Post