വെറുപ്പിനെ സന്തോഷം കൊണ്ട് നേരിടണമെന്ന് - പി സുരേന്ദ്രൻ.
അൻസാർ ട്രെയിനിംഗ് കോളേജിലെ സമൂഹ നോമ്പ്തുറ ഉത്ഘാടനം ചെയ്തു
പെരുമ്പിലാവ് : വെറുപ്പിനെതിരെ വൈകാരികത വെടിഞ്ഞ് നൻമയിൽ പൊതിഞ്ഞ സന്തോഷം കൊണ്ട് നേരിടണമെന്ന് പ്രശസ്ത എഴുത്തുകാരൻ പി. സുരേന്ദ്രൻ വ്യക്തമാക്കി . ഇന്നീ തണൽ മരത്തിന് കീഴിൽ നാം ഒരുമിച്ചതുപോലെ വെറുപ്പിന്റ വംശവെറിയുടെ പൈശാചികതയെയും നാം ഒറ്റകെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുമ്പിലാവ് അൻസാർ ട്രെയിനിംഗ് കോളേജിലെ സമൂഹ നോമ്പ്തുറ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ
അൻസാർ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. മഹമ്മൂദ് ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. അൻസാർ വിമൺസ് കോളേജ് പ്രിൻസിപ്പാൾ ഡോ. കമാലുദ്ദീൻ കെ. ടി നോമ്പ്തുറ സന്ദേശം നൽകി ഹയർ എജ്യൂക്കേഷൻ ഡയറക്ടർ ഷാജു മുഹമ്മദുണ്ണി, മിനി. ടി. ജെ, ഗീത ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. . കോളേജ് യൂണിയൻ ചെയർ പേഴ്സൺ ദൃശ്യ എൻ. പി സ്വാഗതവും അൻസബ അൻവർ നന്ദിയും പറഞ്ഞു.