പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാലയിൽ സ്മൃതിസംഗമം
പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാല സംഘടിപ്പിച്ച സ്മൃതിസംഗമം പരിപാടി സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡൻറ് ഉഷാ നമ്പീശൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ച് മുൻ പ്രസിഡൻറ് വി.കെ സുകുമാരനെ ആദരിച്ചു.
മുൻ ലൈബ്രേറിയൻ സി എൻ രമേഷിൻറെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
ഗ്രന്ഥകാരൻ പ്രൊഫ. ഐ ഷൺമുഖദാസ്, TIFF എക്സി.
അംഗം ചെറിയാൻ ജോസഫ്, പോൾസൺ കോട്ടയത്തുകാരൻ, പി ആർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.