നാലാംവർഷ ബി.എസ്സി നഴ്സിങ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന നാലാംവർഷ ബി.എസ്സി. നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 8 മുതൽ 19 വരെ നടക്കുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.എച്ച്.എം.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 12 മുതൽ 29 വരെ നടക്കുന്ന രണ്ടാംവർഷ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് ഡിഗ്രി സപ്ലിമെൻററി (2010 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ 15-ന് നടക്കുന്ന മൂന്നാം സെമസ്റ്റർ എം.ഫാം. ഫാർമക്കോളജി ഡിഗ്രി റെഗുലർ/ സപ്ലിമെൻററി (2019 സ്കീം) തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം.ഫാം. ഫാർമസ്യൂട്ടിക്കൽ അനാലിസിസ് ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2019 സ്കീം) തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം.ഫാം. ഫാർമക്കോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം.ഫാം. ഫാർമസ്യൂട്ടിക്സ് ഡിഗ്രി റെഗുലർ/സപ്ലിമെൻ്ററി (2019 സ്കീം) തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെൻററി (2019 സ്കീം) തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം.ഫാം. ഫാർമസി പ്രാക്ടീസ് ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2019 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.