വേലൂര്‍ ആര്‍.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ കരുതലില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു

വേലൂര്‍ ആര്‍.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ കരുതലില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു

വേലൂര്‍ ആര്‍ എം എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ കരുതലില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനവും സ്‌നേഹസംഗമവും നടന്നു.നിര്‍ധന കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ പാതി പണിത് ജീര്‍ണാവസ്ഥയില്‍ കിടന്നിരുന്ന വീട് സ്‌കൂളിലെ അധ്യാപകനായ സി.ജെ ജിജുവിന്റെ കരുതലിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചു നല്‍കിയത്. കഴിഞ്ഞ 31 വര്‍ഷമായി ജിജു ഈ സ്‌കൂളിലെ അധ്യാപകനാണ്.

രണ്ടു വര്‍ഷം മുന്‍പ് സ്‌കൂളിലെ കുട്ടികളുടെ ഭവന സന്ദര്‍ശനത്തിനിടെയാണ് ജിജു സഹപ്രവര്‍ത്തകര്‍ക്കൊപ്പം വേലൂര്‍ കുതിര പുരയ്ക്കു സമീപം താമസിക്കുന്ന മുല്ലയ്ക്കല്‍ അനില്‍കുമാറിന്റെയും ശ്രീദേവിയുടെയും വീട്ടിലെത്തിയത്. ഇവരുടെ മകന്‍ അഭിമന്യു ആര്‍ എം എല്‍ പി സ്‌കൂളിലെ 4-ആം ക്ലാസ് വിദ്യാര്‍ഥിയാണ്. അഭിമന്യുവിന്റെ ഏക സഹോദരി നടക്കാന്‍ പോലും ശേഷിയില്ലാത്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ്. അനില്‍കുമാറിന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ് വീടിന്റെ താക്കോല്‍ ദാനവും സ്‌നേഹ സംഗമവും ഉദ്ഘാടനം ചെയ്തു. വേലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി അധ്യക്ഷത വഹിച്ചു.
Previous Post Next Post