എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി

എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി

തൃശ്ശൂര്‍ ലോകസഭ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ 11 മണിയോടെ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പുന്നൂക്കാവ് ശാന്തി നേഴ്‌സിങ് ഹോമില്‍ എത്തി. ആശുപത്രി ജീവനക്കാരോടും രോഗികളോടും വോട്ടഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന് എം ഡി ഡോക്ടര്‍ രാജേഷ് കൃഷ്ണന്റെ വീട്ടിലെത്തി ഡോക്ടര്‍ അമ്മിണി തമ്പുരാട്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. തുടര്‍ന്ന് തൃപ്പറ്റ്, രാമരാജ വിദ്യാലയം, വടക്കക്കാട് പഞ്ചായത്ത് ബിഎംഎസ് ഓഫീസ്, വടക്കേക്കാട് കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ എത്തി വോട്ട് അഭ്യര്‍ത്ഥന നടത്തിയാണ് തിരിച്ചുപോയത്. ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് ദയാനന്ദന് മാമ്പുള്ളി, സെന്‍സര്‍ ബോര്‍ഡ് അംഗം രാജന്‍ തറയില്‍, ബാലഗോകുലം ജില്ല വൈസ് പ്രസിഡന്റ ഗോകുല്‍ അശോകന്‍, പഞ്ചായത്ത് സെക്രട്ടറി ടി കെ ലക്ഷ്മണന്‍ എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post