യുഡിഎഫ് മാനവ സൗഹൃദ സംഗമം ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും

യുഡിഎഫ് മാനവ സൗഹൃദ സംഗമം ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും
ചങ്ങരംകുളം:ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ആലങ്കോട് പഞ്ചായത്ത് യൂഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനവ സൗഹൃദ സംഗമം ശനിയാഴ്ച രാവിലെ 8.30ന് പാവിട്ടപ്പുറം മലബാർ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി അബ്ദുസമദ് സമദാനി സമൂഹത്തിലെ വിവിധ തുറകിൽ നിന്നുള്ളവരുമായി സംവദിക്കുമെന്ന് ചെയർമാൻ ഹുറൈർ കൊടക്കാട്ട്, കൺവീനർ ഉമ്മർ തലാപ്പിൽ എന്നിവർ അറിയിച്ചു.
Previous Post Next Post