സിദ്ധാര്‍ഥിന്റെ മരണം; മൃതദേഹം പോലീസ് എത്തുന്നതിനു മുമ്പു തന്നെ അഴിച്ചു


സിദ്ധാര്‍ഥിന്റെ മരണം; മൃതദേഹം പോലീസ് എത്തുന്നതിനു മുമ്പു തന്നെ അഴിച്ചു

കല്‍പ്പറ്റ | വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. മൃതദേഹം പോലീസ് എത്തുന്നതിനു മുമ്പു തന്നെ അഴിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.

പ്രതികള്‍ തന്നെയാണ്, ശുചിമുറിയില്‍ തൂങ്ങിമരിച്ച സിദ്ധാര്‍ഥിന്റെ മൃതദേഹം അഴിച്ചെടുത്തത്.

മര്‍ദന വിവരം വീട്ടുകാര്‍ അറിയാതിരിക്കാന്‍ സിദ്ധാര്‍ഥിന്റെ ഫോണും പിടിച്ചുവെച്ചു. വൈകിയാണ് ഫോണ്‍ തിരികെ നല്‍കിയത്.


Previous Post Next Post