ഇന്ത്യ-യു.കെ വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി| ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പുതിയ വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന അടിസ്ഥാനത്തിലാണ് ചര്‍ച്ച നിര്‍ത്തിവച്ചതെന്നാണ് വിവരം. രണ്ട് വര്‍ഷമായി സ്വതന്ത്ര വ്യാപാര ഉടമ്പടി സംബന്ധിച്ച് ഇന്ത്യയും ബ്രിട്ടനും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ലോക്സഭാ തെരഞ്ഞടുപ്പിന് ശേഷമേ ഇനി കരാറുകളില്‍ തീരുമാനമണ്ടാവുകയുള്ളൂവെന്നും വ്യാപാര ഉടമ്പടി പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് ഉദ്യേഗസ്ഥന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും വ്യാപാര കരാറിന് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ചര്‍ച്ചകളും നേരത്തെ നടത്തിയിരുന്നു.