വിശ്വനാഥ ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിനിടെ ആന മണത്തല പള്ളിയെ വണങ്ങുന്ന വീഡിയോ വയറൽ ആകുന്നു – ശ്രീ മഹേശ്വര പൂരാഘോഷകമ്മിറ്റിയെ അഭിനന്ദിച്ച് നാട്ടുകാർ

വിശ്വനാഥ ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിനിടെ ആന മണത്തല പള്ളിയെ വണങ്ങുന്ന വീഡിയോ വയറൽ ആകുന്നു – ശ്രീ മഹേശ്വര പൂരാഘോഷകമ്മിറ്റിയെ അഭിനന്ദിച്ച് നാട്ടുകാർ
ചാവക്കാട് : വിശ്വനാഥ ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിനിടെ കോലമേന്തിയ ആന മണത്തല പള്ളിയെ വണങ്ങുന്ന വീഡിയോ വയറൽ ആകുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊട്ടികൊണ്ടുപോക്ക് എന്നറിയപ്പെടുന്ന മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന്റെ ഭാഗമായി മേലേപ്പുര താഴത്തേൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും  പുറപ്പെട്ട  ശ്രീ മഹേശ്വര പൂരാഘോഷകമ്മിറ്റിയുടെ എഴുന്നെള്ളിപ്പ്  മണത്തല പള്ളിക്ക് മുന്നിൽ എത്തിയപ്പോഴായിരുന്നു കമ്മിറ്റിക്കാരുടെ നിർദേശപ്രകാരം ആന മണത്തല പള്ളിയെ വണങ്ങിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വയറലാണ്. ശ്രീ മഹേശ്വര പൂരഘോഷകമ്മിറ്റിയുടെ നടത്തിപ്പുകാരായ ജിതിൻ ശശികുമാർ (പ്രസിഡന്റ്‌), എ എസ് സന്തോഷ്‌ (സെക്രട്ടറി), എൻ എസ് വൈശാഖ് (വൈസ്. പ്രസിഡന്റ് ), കെ വി ശ്രീജിത് ( ജോയിന്റ് സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു എഴുന്നെള്ളിപ്പ്. കമ്മിറ്റി അംഗങ്ങളായ സനലും വൈഷ്ണവും ചേർന്നാണ് വീഡിയോ പകർത്തിയത്. 

വർഷങ്ങൾക്ക് മുൻപ് കൊട്ടിക്കൊണ്ട് പോക്കിനെ തുടർന്ന് മണത്തലയിൽ സംഘർഷവും അക്രമങ്ങളും അരങ്ങേറിയ ചരിത്രമുണ്ടായിരിക്കെ പുതിയ തലമുറയുടെ സാമൂഹിക ബോധവും സഹിഷ്ണുതയും രാജ്യത്തിന്റെ പ്രതീക്ഷയാണ്. സാമൂഹിക സൗഹാർദം വിളംബരം ചെയ്യുന്ന ധീരമായ നടപടിയിൽ പൂരഘോഷ കമ്മിറ്റിക്കാരെ  ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസ്‌കാരിക സംഘടനകൾ.
Previous Post Next Post