പണി പൂര്‍ത്തിയാകാതെ ടോള്‍ നിരക്ക് ഉയര്‍ത്തി വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയിൽ നാളെ മുതല്‍ പുതിയ നിരക്ക്
പാലക്കാട്: നിർമാണം പൂർത്തിയാകും മുമ്പേ വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയിൽ വീണ്ടും ടോൾ നിരക്ക് ഉയർത്തുന്നു. തിങ്കളാഴ്ച മുതൽ ആണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. കുതിരാൻ ഇരട്ട തുരങ്കങ്ങളിൽ ഒന്ന് താൽക്കാലികമായി അടച്ച സാഹചര്യത്തിൽ നിരക്ക് ഉയർത്തുന്നത് പരസ്യമായ വെല്ലുവിളി ആണെന്നാണ് യാത്രക്കാരുടെ പരാതി. ടോള്‍ നിരക്ക് ഉയര്‍ത്തിയതില്‍ യാത്രക്കാരുടെ പ്രതിഷേധവും ശക്തമാണ്. കുതിരാൻ ഇരട്ട തുരങ്കങ്ങളിൽ ഒന്ന് ജനുവരിയിലാണ് അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചത്. ഒരു തുരങ്കത്തിലൂടെ ഇരുവശത്തേക്ക് ഉള്ള വാഹനങ്ങൾ വരിവരിയായി മാത്രം കടന്നു പോകും. പണി പൂർത്തിയാക്കാതെ ടോൾ പിരിക്കരുതെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെ ആണ് നിരക്ക് വർദ്ധന