എൽ.ഡി.എഫ്. പ്രകടനം

എൽ.ഡി.എഫ്. പ്രകടനം
ചാവക്കാട്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. ചാവക്കാട്ട് പ്രകടനം നടത്തി. എൻ.കെ. അക്ബർ എം.എൽ.എ. പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എ.എം. സതീന്ദ്രൻ അധ്യക്ഷനായി.

സി.പി.എം. ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ഹോചിമിൻ സെന്ററിൽനിന്ന്‌ ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത്‌ സമാപിച്ചു.
Previous Post Next Post