ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മധുസൂദനന്‍ നമ്പൂതിരിക്ക് യാത്രയയപ്പ് നല്‍കി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മധുസൂദനന്‍ നമ്പൂതിരിക്ക് നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്ര ഉപദേശക സമിതിയുടെയും ക്ഷേത്രം ജീവനക്കാരുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ധന്വന്തരി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു മധുസൂദനന്‍ നമ്പൂതിരി. ക്ഷേത്ര ഉപദേശക സമിതിക്ക് വേണ്ടി പ്രസിഡന്റ് കലാമണ്ഡലം നാരായണന്‍ നായര്‍ പൊന്നാട അണിയിക്കുകയും എന്‍.കെ ഗോപാലന്‍ ധന്വന്തരി ചിത്രം സമര്‍പ്പിക്കുകയും ചെയ്തു. ക്ഷേത്രം ജീവനക്കാര്‍ക്ക് വേണ്ടി ദേവസ്വം ഓഫീസര്‍ എ.വി രാജേഷ് പൊന്നാട അണിയിച്ചു. ഡോ.അരുണ്‍ കൈമള്‍, ഡോ.ശ്രീനാഥ്, പി.സി അബാല്‍മണി, ടി.കെ ശിവന്‍, എം.എന്‍ കൃഷ്ണന്‍കുട്ടി, കെ.സി വേലായുധന്‍, കെ.എസ് ഗോപിനാഥന്‍, കെ.വി രമേഷ്, എന്‍.കെ വേലായുധന്‍, സി.വി രാജന്‍, രാഹുല്‍, എന്‍.കെ സുഭാഷ് തുടങ്ങിയവര്‍ സന്നിഹിതരായി.