പൗരത്വഭേദഗതി നിയമത്തിനെതിരെ മതേതരശക്തികൾ ഐക്യപ്പെടണമെന്ന് സെക്യുലർ ഫോറം തൃശൂർ

പൗരത്വഭേദഗതി നിയമത്തിനെതിരെ മതേതരശക്തികൾ ഐക്യപ്പെടണമെന്ന് സെക്യുലർ ഫോറം തൃശൂർ  
പൗരത്വഭേദഗതിനിയമം ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം ചെയ്ത പശ്ചാത്തലത്തിൽ അതിനെതിരെ രാജ്യത്തെ നിയമവിദഗ്ധരും മതേതരശക്തികളും പൗരസമൂഹവും കക്ഷിരാഷ്ട്രീയത്തിനതീതമായി രംഗത്ത് വരണമെന്ന് സെക്യുലർ ഫോറം, തൃശൂർ സംഘടിപ്പിച്ച സമ്മേളനം
പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭരണഘടനയിൽ പറയുന്ന തുല്യത,ജാതി,മത,വർണ,വർഗ,
ഭാഷ,പ്രദേശ വിവേചനങ്ങളില്ലാത്ത ഭരണകൂടത്തിന്‍റെ പരിഗണന ലഭിക്കേണ്ട പൗരൻ്റെ അവകാശത്തിന് എതിരാണ് ഈ വിജ്ഞാപനത്തിൻ്റെ അന്ത:സത്ത. മുസ്ലിംവിഭാഗക്കാർക്ക് പൂർണമായി പൗരത്വത്തിനുള്ള അർഹത നിഷേധിക്കുകയാണ് ഈ നിയമത്തിലൂടെ. സി.എ.എ.മുന്നോട്ടുവെക്കുന്ന അമുസ്ലിം കുടിയേറ്റർക്കാർക്കുള്ള നീതി എന്നത് മതവിവേചനമാണെന്നും യോഗം വിലയിരുത്തി.
സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ ചേർന്ന
യോഗത്തിൽ ടി.സത്യനാരായണൻ അധ്യക്ഷത വഹിച്ചു.
ഡോ.വി.ജി. ഗോപാലകൃഷ്ണൻ
കെ.വി.ആൻറണി
ആർ.മോഹന
സി. ബാലചന്ദ്രൻ
പി.എൽ.ജോമി
ടി.ഹരികുമാർ
പ്രീത ബാലകൃഷ്ണൻ
കെ.പ്രഭാകരൻ
ശശികുമാർ പള്ളിയിൽ
ടി.പി.രാജഗോപാൽ
പി.പി.പ്രശാന്ത്
കെ.ആർ.ഹരിദാസ്
ജസ്റ്റിൻ ജോസ്,
വി.കെ.ജയരാജ്
കെ.സത്യനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി

ഇ.ഡി.ഡേവീസ് (ചെയർമാൻ),
ടി.സത്യനാരായണൻ
(ജനറൽ കൺവീനർ),
ഡോ.വി.ജി.ഗോപാലകൃഷ്ണൻ
(ട്രഷറർ),

പി.യു.മൈത്രി, സി.ചന്ദ്രബാബു, ടി.വി.രാമചന്ദ്രൻ (വൈസ് ചെയർപെഴ്സൺസ്),

പി.വി.സൈമി , കെ.വി.ആൻ്റണി, ടി.എൻ.ദേവദാസ് (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
Previous Post Next Post