കാൻസർ സ്ത്രീ രോഗ വന്ധ്യതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ കുന്നംകുളം നഗരസഭ ഹരിത കർമ്മ സേന അംഗങ്ങൾക്കായി കാൻസർ, സ്ത്രീ രോഗ - വന്ധ്യതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുറുക്കൻപാറ ഗ്രീൻ പാർക്കിലായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ മിനി മോൺസി അധ്യക്ഷത വഹിച്ച ബോധവൽക്കരണ ക്ലാസ് മലങ്കര ആശുപത്രി സെക്രട്ടറിയും, കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായ കെ പി സാക്സൺ ഉദ്ഘാടനം ചെയ്തു. ഷീബാ സിജു ആശംസകൾ അറിയിച്ചു സംസാരിച്ചു. മലങ്കര ആശുപത്രിയിലെ കാർക്കിനോസ് സെന്ററിന്റെയും, മലങ്കര റുസിയ ഫെർട്ടിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ ഡോ. നീനാ ജോൺ, ഡോ. പ്രേമു ജോൺസൺ എന്നിവർ ക്ലാസുകൾ നയിച്ചു.