അനധികൃത സ്വത്ത് സമ്പാദനം; തമിഴ്‌നാട്ടില്‍ മുന്‍മന്ത്രിയുടെ വസതിയില്‍ ഇ ഡി റെയ്ഡ്
ചെന്നൈ | എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മന്ത്രിയുമായ സി വിജയഭാസ്‌കറിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന.
തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നിന്നുള്ള നേതാവാണ് മുന്‍ ആരോഗ്യമന്ത്രി കൂടിയായ വിജയഭാസ്‌കര്‍. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ 2022 ല്‍ സംസ്ഥാന വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് ഇഡി നടപടി.വിജയഭാസ്‌കറിനെതിരെ ഗുട്ക അഴിമതിക്കേസില്‍ സിബിഐ അന്വേശഷണവും നടക്കുന്നുണ്ട്