ഗ്യാൻവാപിമസ്ജിദിൽ
പൂജക്ക്അനുമതി:
നിയമം മറികടക്കുന്ന കോടതികള്‍ ജുഡീഷ്യറിക്ക് അപമാനം - പി.ഡി.പി.
ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കിയ വരാണസി ജില്ല കോടതിയുടെ വിധി ജുഡീഷ്യറിക്ക് അപമാനമാണെന്ന് പി.ഡി.പി. സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.
പി.ഡി.പി പൊന്നാനി മണ്ഡലം കമ്മിറ്റി പുത്തൻപള്ളിയിൽ മറക്കരുത് ബാബരി
തകർക്കരുത് ഗ്യാൻവാപി
നഷിപ്പിക്കരുത് മതേതരത്വം എന്നക്യാപ്ഷനിൽ
സംഘടിപ്പിച്ച പ്രതിഷേധ രത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം നിലവിലുള്ള ആരാധനാലയങ്ങള്‍ക്കുമേല്‍ അവകാശവാദമുന്നയിക്കുന്നവര്‍ക്ക് വേണ്ടി അത് പൊളിക്കാനും പരിശോധിക്കാനും അടച്ചുപൂട്ടാനും ഉത്തരവിടുന്ന കോടതികള്‍ 1991ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കുകയാണ്.
1947 ആഗസ്റ്റ് 15 ശേഷം രാജ്യത്തുള്ള ഏതൊരു മതവിശ്വാസികളുടേയും ആരാധനാലയവും ആരുടെ കൈവശമാണെങ്കിലും അതിന്മേല്‍ തര്‍ക്കം ഉന്നയിക്കരുത് എന്നതും തര്‍ക്കം പരിഗണിക്കരുത് എന്നതും രാജ്യത്ത് നിലനില്‍ക്കുന്ന നിയമമാണ്. നിയമം മറക്കുന്ന കോടതികള്‍ രാജ്യത്തിന് കളങ്കം വരുത്തുകയാണെന്ന് ദാരിരി അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡൻ്റ്
ഇസ്മായീൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ചു. ഷാഫി സ്വാഗതം പറഞ്ഞു സംസ്ഥാന കൗൺസിൽ അംഗം മെയ് യ്തുണി ഹാജി.കുഞ്ഞിമോൻ പാ വിട്ടപ്പുറം ജില്ല വൈസ് പ്രസിണ്ടൻറ് അശ്റഫ് പൊന്നാനി' മണ്ടലം സെക്രട്ടറി നിഷാദ് നന്ദ മുക്ക് സുബൈർ അയി നിച്ചോട് .ആ ലംങ്കോട് പഞ്ചയത്ത് പ്രസിണ്ടൻറ് ഹമീദ് 'പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറി ബദറു.ഫവാസ്. ജില്ല കൗൺസിൽ അംഗം കുമ്മിൽ അദ്ദു നന്ദി പറഞ്ഞു