എൽഡിഎഫ് പന്നിത്തടം ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻനടന്നു.
പന്നിത്തടം :എൽഡിഎഫ് പന്നിത്തടം ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ സുഹറ ഓഡിറ്റോറിയത്തിൽ നടന്നു. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് ഇ. എസ് മുരളി അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം നിയോജകമണ്ഡലം സെക്രട്ടറി എം. എൻ സത്യൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ. എം അഷ്റഫ്, അഡ്വ, കെ. എം നൗഷാദ്,ഒ.കെ. ശശി സത്താർ നീണ്ടൂർ, കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പി. എസ്. പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ മണി, ലളിത ഗോപി, ടി. അരവിന്ദാക്ഷൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.സിപിഐഎം പന്നിത്തടം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ സ്വാഗതവും, ലോക്കൽകമ്മിറ്റി അംഗം മീന സാജൻ നന്ദിയും പറഞ്ഞു. 101 അംഗങ്ങൾ അടങ്ങിയ തെരെഞ്ഞെടുപ്പ് പ്രവർത്തക കമ്മിറ്റിയേയും കൺവൻഷനിൽ തിരഞ്ഞെടുത്തു.