ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു
എരുമപ്പെട്ടി കടങ്ങോട് റോഡിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു. കരുമാത്ര കരിങ്കല്‍കുളങ്ങര വീട്ടില്‍ ജിഷ്ണു(23), പുന്നംപറമ്പ് കലിപ്പറമ്പില്‍ വീട്ടില്‍ കാര്‍ത്തിക്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30 യോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ രണ്ട് പേരെയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post