ഗസ്സ ക്ഷാമത്തിനരികെ; കുട്ടികള്‍ മാരകമായ പോഷകാഹാര കുറവിനെ അഭിമുഖീകരിക്കുന്നുവെന്ന് യൂണിസെഫ് തലവന്‍


ഗസ്സ ക്ഷാമത്തിനരികെ; കുട്ടികള്‍ മാരകമായ പോഷകാഹാര കുറവിനെ അഭിമുഖീകരിക്കുന്നുവെന്ന് യൂണിസെഫ് തലവന്‍

ഗസ്സ | ഇസ്‌റാഈല്‍ ആക്രമണം തുടരുന്ന ഗസ്സ ക്ഷാമത്തിനരികെ. മേഖലയിലെ കുട്ടികള്‍ ഓരോ മിനുട്ടിലും മാരകമായ പോഷകാഹാര കുറവിനെ അഭിമുഖീകരിക്കുന്നതായി യൂണിസെഫ് തലവന്‍ കാതറിന്‍ റസ്സല്‍ പറഞ്ഞു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഈജിപ്തിലെ സമാധാന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കുമെന്ന സൂചനയുണ്ടെങ്കിലും യുദ്ധത്തിന് ആറാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനുള്ള സാധ്യതയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. വെടിനിര്‍ത്തല്‍ ഉടനുണ്ടാകുമെന്നാണ് യു എസ് അധികൃതര്‍ പറയുന്നത്.

അതിനിടെ, റഫയിലും ദെയിര്‍ അല്‍ ബലാഹിലും ഖാന്‍ യൂനിസിലും ഇന്നലെ രാത്രി മുഴുവനും ഇസ്‌റാഈല്‍ ബോംബാക്രമണം നടത്തി.

നേരത്തെ, റഫയിലെ ടെന്റുകളില്‍ അഭയം തേടിയ 11 ഫലസ്തീനികള്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊലപ്പെട്ട സംഭവത്തെ കഠോരമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) യുടെ തലവന്‍ ടെഡ്രോസ് അധാനം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്.

ഗസ്സയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 30,320 പേര്‍ കൊല്ലപ്പെടുകയും 71,533 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


Previous Post Next Post