ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലഹരി വേട്ട; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലഹരി വേട്ട; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി| ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ജോണ്‍ പോളിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. പ്രതിയെ കലൂര്‍ പിഎംഎല്‍എ കോടതി ഏപ്രില്‍ രണ്ട് വരെ റിമാന്‍ഡ് ചെയ്തു. 2021 മാര്‍ച്ചില്‍ അഞ്ച് എ.കെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും സഹിതം 3 ബോട്ടുകള്‍ മിനിക്കോയ് ദ്വീപ് ഭാഗത്ത് നിന്നും കോസ്റ്റ്ഗാര്‍ഡും നാവികസേനയും ചേര്‍ന്നു പിടിച്ചെടുത്തതാണ് കേസ്.

ലഹരിക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജോണ്‍ പോളിന് ഇഡി നിരന്തരം സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് പിഎംഎല്‍എ പ്രത്യേക കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എല്‍ടിടിഇക്ക് പണം കണ്ടെത്താന്‍ പ്രധാന പ്രതികള്‍ക്കൊപ്പം ജോണ്‍ പോളും പ്രവര്‍ത്തിച്ചതായി ഇഡി വ്യക്തമാക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്ത് നടത്തിയ പ്രതികള്‍ തമിഴ് വംശജരായ ശ്രീലങ്കന്‍ പൗരന്‍മാരാണ്. പ്രതികളുടെ മൂന്നര കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
Previous Post Next Post