റാബിത്ത സമ്മേളനത്തിനായി ഡോ. അസ്ഹരി മക്കയിലേക്ക് പുറപ്പെട്ടു

റാബിത്ത സമ്മേളനത്തിനായി ഡോ. അസ്ഹരി മക്കയിലേക്ക് പുറപ്പെട്ടു
മക്ക | ആഗോള മുസ് ലിം കൂട്ടായ്മയായ മുസ് ലിം വേള്‍ഡ് ലീഗ് മക്കയില്‍ വെച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മക്കയിലേക്ക് പുറപ്പെട്ടു.

‘മതങ്ങള്‍ക്കിടയിലുള്ള സഹവര്‍ത്വിത്തം വളര്‍ത്തുക’ എന്ന പ്രമേയത്തില്‍ മാര്‍ച്ച് 17, 18 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. മക്കയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പണ്ഡിതന്‍മാരും പൗരപ്രമുഖരും സംബന്ധിക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് അദ്ദേഹം സംസാരിക്കും.
Previous Post Next Post