നാട്ടില്‍ വിഹരിക്കുന്ന കടുവയെ പിടികൂടാത്തതിനെതിരെ അടയ്ക്കാത്തോടില്‍ വ്യാപക പ്രതിഷേധം

നാട്ടില്‍ വിഹരിക്കുന്ന കടുവയെ പിടികൂടാത്തതിനെതിരെ അടയ്ക്കാത്തോടില്‍ വ്യാപക പ്രതിഷേധം

കണ്ണൂര്‍ | നാട്ടില്‍ വിഹരിക്കുന്ന കടുവയെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം. അടയ്ക്കാത്തോടില്‍ റബ്ബര്‍ തോട്ടത്തിലെ ചതുപ്പില്‍ ഇന്നലെ പകല്‍ മുഴുവന്‍ കിടന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

കാസര്‍കോട് നിന്ന് വെടിവയ്ക്കാന്‍ ആളെത്തിയെങ്കിലും ഇരുട്ട് വീണതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണു നാട്ടുകാര്‍ രോഷാകുലരായത്. ഡി എഫ് ഓ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു പ്രതിഷേധിച്ച നാട്ടുകാര്‍ പ്രദേശം നേരിടുന്ന ഭീതിയുടെ അവസ്ഥ തുറന്നു കാട്ടി. കടുവയെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്.

വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം സൈ്വര്യമായി വിഹരിക്കുന്ന കടുവയുടെ വീഡിയോ പുറത്തുവന്നിരുന്നു. ജനവാസ മേഖലയില്‍ കടുവ സൈ്വര വിഹാരം നടത്തിയിട്ടും നടപടി സ്വീകരിക്കാന്‍ വൈകുന്നതിലാണ് ജനങ്ങള്‍ക്കു പ്രതിഷേധം. ഒരാഴ്ചയായി ജനവാസമേഖലയില്‍ കറങ്ങുന്ന കടുവയെ പിടികൂടാന്‍ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. പ്രായമേറിയ കടുവയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെന്നാണ് സൂചന.
Previous Post Next Post