പി എസ് എം ഡെന്റല്‍ കോളേജില്‍ പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍ കുടം സ്ഥാപിച്ചു

പി എസ് എം ഡെന്റല്‍ കോളേജില്‍ പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍ കുടം സ്ഥാപിച്ചു
ലോക ജല ദിനത്തിന്റെ ഭാഗമായി അക്കിക്കാവ് പി എസ് എം ഡെന്റല്‍ കോളേജില്‍ പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍ കുടം സ്ഥാപിച്ചു. പി എസ് എം ഡെന്റല്‍ കോളേജും പ്രകൃതി സംരക്ഷണ സംഘം കേരളവും സംയുക്തമായി ക്യാമ്പസില്‍ സംഘടിപ്പിച്ച ജല ദിനത്തിന്റെ ഉദ്ഘാടനം പി എസ് എം ഡെന്റല്‍ കോളേജ് ഡയറക്ടര്‍ അബ്ദുള്‍ റഹ്‌മാന്‍ നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.
Previous Post Next Post