അതിരപ്പിള്ളിയിൽ ലയങ്ങൾക്കരികിലെത്തി കാട്ടുകൊമ്പൻ ഗണപതി
അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപ്പറേഷൻ തൊഴിലാളി ലയങ്ങൾക്ക് സമീപം കാട്ടു കൊമ്പൻ. ഗണപതിയെന്നു വിളിക്കുന്ന കാട്ടു കൊമ്പൻ വൈകിട്ടാണ് ഇറങ്ങിയത്. ഒരാഴ്ച മുമ്പ് ഇരണ്ടക്കെട്ടിനെത്തുടർന്ന് എണ്ണപ്പനത്തോട്ടത്തിൽ അവശനായി കണ്ടെത്തിയത് ഗണപതിയെ ആയിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്ത് കാടുകയറിയ ആന ഇന്ന് വൈകിട്ട് വീണ്ടും ജനവാസകേന്ദ്രത്തിൽ ഇറങ്ങുകയായിരുന്നു.