തളിക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒടിഞ്ഞു വീണ വൈദ്യുതി തൂണിനടിയിപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തളിക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒടിഞ്ഞു വീണ വൈദ്യുതി തൂണിനടിയിപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തളിക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒടിഞ്ഞു വീണ വൈദ്യുതി തൂണിനടിയിപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ ത്രിവേണി സ്വദേശി രതീഷ് ആണ് മരിച്ചത്. തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. കാറും ഓട്ടോയും കൂട്ടിയിടിച്ച് വൈദ്യുതി തൂണിൽ ഇടിച്ചു കയറുകയായിരുന്നു. ഇതോടെ വൈദ്യുതി തൂൺ ഒടിഞ്ഞ് വീണു. ഓട്ടോയും തകർന്നു. വൈദ്യുതി തൂണിനടിയിൽ പെട്ട രതീഷ് തൽക്ഷണം മരിച്ചു. അപകടത്തിൽ കാറും മറിഞ്ഞു. കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Previous Post Next Post