ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സ്നേഹ തണ്ണീർകുടം സ്ഥാപിച്ചു
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സ്നേഹതണ്ണീർ കുടം സ്ഥാപിച്ചു. വേനൽ ചൂടിൽ ദാഹിച്ചു വലയുന്ന പറവകൾക്കായി നമുക്കും ഒരല്പം ദാഹജലം നൽകാം. പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ സഹകരണത്തോടെ നടത്തി വരുന്ന സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സംഘടിപ്പിച്ച സ്നേഹ തണ്ണീർ കുടത്തിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. പി എസ് വിജോയ് തണ്ണീർ കുടത്തിലേയ്ക്ക് ജലം പകർന്നു കൊണ്ട് നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം ജില്ലാ പ്രസിഡൻ്റ് ഡോ. ജോൺസൺ ആളൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ജില്ലാ വൈസ് പ്രസിഡൻ്റ് ബീനാ ദിനേശൻ സ്നേഹതണ്ണീർ കുടത്തിൻ്റെ ബ്രോഷർ പ്രിൻസിപ്പാളിന് കൈമാറി. സംസ്ഥാന സെക്രട്ടറി ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി. ഐ ക്യൂ എ സി കോർഡിനേറ്റർ ഡോ. ശ്രീജ വി എൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജി ഗായത്രി, ഡോ.സുരേഷ് വി നമ്പൂതിരി, എൻ എസ് എസ് വളണ്ടിയർമരായ റിൻസി റസാക്ക്, അഭിജിത്ത് പി എ, സുറുമി സലാം, അഖില ടി പി എന്നിവർ പ്രസംഗിച്ചു.