ആണ്ടുനേർച്ച സമാപിച്ചു

ആണ്ടുനേർച്ച സമാപിച്ചു

ചാവക്കാട് : മൂന്നുദിവസങ്ങളിലായി നടന്ന വട്ടേക്കാട് ശൈഖ് ബർദാൻ തങ്ങളുടെ ആണ്ടുനേർച്ച സമാപിച്ചു. നേർച്ചയുടെ അവസാന ദിവസമായ ശനിയാഴ്ച നടന്ന സമൂഹസിയാറത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

രാവിലെ നടന്ന സമൂഹസിയാറത്ത്, മൗലീദ് പാരായണം, ഖത്മുൽ ഖുർആൻ ദുആ എന്നിവയ്ക്ക് ഒ.എം. സൈനുൽ ആബിദീൻ തങ്ങൾ മേലാറ്റൂർ നേതൃത്വം നൽകി. മഹല്ല് ഖതീബ് കെ.പി. അബ്ദുൽഹക്കീം മുസ്‌ലിയാർ, വട്ടേക്കാട് മുദരിസ് ഹംസ ബാഖവി, വട്ടേക്കാട് മഹല്ല് പ്രസിഡന്റ് ആർ.കെ. ജമാലുദ്ദീൻ, സെക്രട്ടറി ആർ.ഒ. ബക്കർ, ട്രഷറർ അബ്ദുള്ളമോൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post