കേരളത്തിനും തമിഴ്‌നാട്ടിനുമെതിരെ ഗുരുതര ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് ബി ജെ പി നേതാവ് ശോഭ കരന്ദലജെ
ബെംഗളൂരു | കേരളത്തിനും തമിഴ്‌നാടിനുമെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര കാര്‍ഷിക-കുടുംബക്ഷേമ സഹമന്ത്രിയും കര്‍ണാടകയിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെ. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്കെതിരെയും ശോഭ കരന്ദലജെ ആക്ഷേപം ചൊരിഞ്ഞു. അവര്‍ നിയമസഭയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണെന്നാണ് ശോഭയുടെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ നോര്‍ത്ത് ബാംഗ്ലൂര്‍ മണ്ഡലത്തില്‍ നിന്നാണ് ശോഭ ജനവിധി തേടുന്നത്.