കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാള്‍ ആചരിച്ചു
ഇടവകയിലെ, കേരള ലേബര്‍ മൂവ്‌മെന്റ് സംഘടനയുടെ ആഭിമുഖ്യത്തിലാണ് തിരുന്നാള്‍ ആചരിച്ചത്. ഞായറാഴ്ച്ച രാവിലെ 6 മണിക്ക് നടന്ന ദിവ്യബലിക്കു ശേഷം ഇടവക വികാരി ഫാ.ജോര്‍ജ്ജ് ചെറുവത്തൂര്‍ പതാക ഉയര്‍ത്തിയതോടെ തിരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. ഇടവകയിലെ സംഘടന അംഗങ്ങള്‍ നല്കിയ 200ലധികം ഭക്ഷണ പൊതികള്‍ കുന്നംകുളത്തെയും ചാവക്കാട്ടെയും താലൂക്ക് ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും വിതരണം ചെയ്തു. തിരുന്നാള്‍ ദിവസമായ ബുധനാഴ്ച വൈകിട്ട്, ഇടവക വികാരി ഫാ. ജോര്‍ജ്ജ് ചെറുവത്തൂര്‍ മുഖ്യകാര്‍മ്മികനായ ദിവ്യബലിയില്‍, സംഘടനാംഗങ്ങളുടെ
തിരി തെളിയിക്കല്‍, കാഴ്ച സമര്‍പ്പണം, എന്നിവക്കു ശേഷം പായസവിതരണവും ഫാന്‍സി വര്‍ണ്ണമഴയും ഉണ്ടായി.