പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാള്‍ ആചരിച്ചു

പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാള്‍ ആചരിച്ചു

പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാള്‍ ആചരിച്ചു.
വൈകിട്ട് 6 മണിക്ക് നടന്ന ദിവ്യബലിക്ക് തൃശ്ശൂര്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. ജോസ് കോനിക്കര മുഖ്യ കാര്‍മികനായി. ഇടവക വികാരി ഫാ. മനോജ് താണിക്കല്‍ സഹകാര്‍മികനായി. കൈക്കാരന്മാരായ എ.ജെ.പ്രിന്‍സണ്‍, കെ.ജെ.ജിന്റോ, ഊട്ടു തിരുന്നാള്‍ കണ്‍വീനര്‍ പി.വി.സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. ആഘോഷമായ ദിവ്യബലിക്കും ലദീഞ്ഞിനും നൊവേനയ്ക്കും ശേഷം തിരുനാളിന്റെ ഭാഗമായി ഊട്ടുസദ്യയും നടന്നു. നൂറ് കണക്കിന് വിശ്വാസികള്‍ ഊട്ടുസദ്യയില്‍ പങ്കെടുത്തു.
Previous Post Next Post