കൊച്ചി| സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ ഒരു പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 49360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6170 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5140 രൂപയുമാണ്. ഈ വര്‍ഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വില കുതിക്കാനുള്ള കാരണം.