പഴഞ്ഞി മാർത്തോമ്മ സ്കൂളിലെ പഠനോത്സവം വിപുലമായി നടത്തി

പഴഞ്ഞി മാർത്തോമ്മ സ്കൂളിലെ പഠനോത്സവം വിപുലമായി നടത്തി

പഴഞ്ഞി മാർത്തോമ്മ സ്ക്കൂളിലെ പഠനോത്സവം വളരെ വിപുലമായി നടത്തി. സ്ക്കൂൾ മാനേജർ റവ.ഫാ. ഐസക് പി ജോൺസൺന്റെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റും വാർഡ് മെമ്പറുമായ ബബിത ഫിലോ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബി ആർ സി കോർഡിനേറ്ററായ ജയ്ജീവൻ, പി ടി എ പ്രസിഡന്റ് അനൂപ് ഫിലിപ്പോസ് എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ ലൈനു പി കെ സ്വാഗതവും സീനിയർ അധ്യാപിക അജി സി ചിന്നൻ നന്ദി പറഞ്ഞു. പാഠഭാഗങ്ങിലെ വിവിധ പ്രവർത്തനങ്ങൾ കോർത്തിണക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച മികവാർന്ന വിവിധ പരിപാടികൾ കൊണ്ട് പഠനോത്സവം ശ്രദ്ധേയമായി. ഒരു അധ്യയന വർഷം കുട്ടികൾ നേടിയ വിവിധ പഠന നേട്ടങ്ങളുടെ അവതരണങ്ങൾ അവർ ആകർഷകമായ രീതിയിൽ അവതരിപ്പിച്ചിരുന്നു. അധ്യാപകരായ നവ്യ വർഗ്ഗീസ്, മിന്റു ബേബി സി, ജിമി മോഹൻ, അഫ്‌സൽ വി കെ തുടങ്ങി എല്ലാ അധ്യാപകരും നേതൃത്വം നൽകി.
Previous Post Next Post