കേച്ചേരി ഒയറ്റ് പബ്ലിക് സ്കൂളിൽ പ്രകൃതിസംരക്ഷണ സംഘം ലോക ജല ദിനം ആചരിച്ചു
മാർച്ച് 22ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക ജല ദിനം ആചരിച്ചു വരുന്നു. ജലത്തിൻ്റെ പ്രാധാന്യം മനസിലാക്കുന്നതിനും ജലം പാഴാക്കുന്നത് ഒഴിവാക്കുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. എല്ലാ വർഷങ്ങളിലും പ്രകൃതി സംരക്ഷണ സംഘം ജലദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി കേച്ചേരി ഞാലിക്കര ഒയറ്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ജല ദിനത്തിൻ്റെ ഉദ്ഘാടനം പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് പ്ലാനിംങ് ബോർഡ് ഡയറക്ടർ ഡോ.ജോൺസൻ ആളൂർ തണ്ണീർക്കുടത്തിലേയ്ക്ക് ജലം പകർന്നുകൊണ്ട് നിർവ്വഹിച്ചു. ഏരിയാ കോർഡിനേറ്റർ ഡോ. സരിതാ സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് പ്രകൃതി സംരക്ഷണ സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ബീന ദിനേശൻ പറവകൾക്ക് സ്നേഹ തണ്ണീർകൂടത്തിൻ്റെ ബ്രോഷർ സ്കൂൾ പ്രിൻസിപ്പൽ സുമ അച്ചുതന് കൈമാറി. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ ജല ദിനത്തിൻ്റെ പ്രാധ്യാനത്തെക്കുറിച്ച് ക്ലാസ്സ് നയിച്ചു. സെക്കൻ്ററി കോർഡിനേറ്റർ ദിവ്യ ജയപ്രകാശ്, കെ ജി കോർഡിനേറ്റർ സിജി പോളി, എം പി ടി എ മെമ്പർ സൗമ്യ നിഖിൽ, അദ്ധ്യാപകരായ സ്റ്റൈല ജോൺസൻ, സിന്ധു രാജേഷ്, സൗമ്യ സുധീഷ്, ഷംന സെമീർ, അലക്സൻ, ബിനി സേവി, നമിത, ബീന വിജയൻ, ജീന, ജയപ്രിയകബിൽ, കല, റസിയ എന്നിവർ പ്രസംഗിച്ചു.